31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

പിഎം സൂര്യ ഘര്‍ മുഫ്ത് ബിജിലി സോളാര്‍ പദ്ധതിയുടെ പ്രയോജനം 1 കോടി ജനങ്ങള്‍ക്ക്: വിശദ വിവരങ്ങളുമായി കേന്ദ്രം

Date:


ന്യൂഡല്‍ഹി: പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജനയുടെ ഭാഗമായി ഒരു ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനത്തിനുള്ള ബൃഹത് പദ്ധതി തയ്യാറായി. സോളര്‍ പാനലിന്റെ ഇന്‍സ്റ്റലേഷന്‍, മെയിന്റനന്‍സ് അടക്കമുള്ള കാര്യങ്ങളിലാണ് പരിശീലനം ലഭ്യമാക്കുക. പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം , നൈപുണ്യ വികസന മന്ത്രാലയം, സംരംഭകത്വ മന്ത്രാലയം എന്നിവര്‍ സംയുക്തമായാണ് പരിപാടി നടപ്പിലാക്കുന്നത്.

റൂഫ്ടോപ്പ് സോളാര്‍ പ്രോഗ്രാമിന്റെ നോഡല്‍ ഏജന്‍സിയായ ആര്‍ഇസി ലിമിറ്റഡ്, നാഷണല്‍ പവര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിക്കുക. ഇതിന് പുറമേ പദ്ധതിയുമായി ബന്ധപ്പെട്ട് 50,000 പേര്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ പിഎം സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഇതിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കും. പുരപ്പുറത്തെ വൈദ്യുതി ഉത്പാദനത്തിനായി 78,000 രൂപ വെര സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഒരു കോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related