തൃശൂര്‍: കെ കെ ശൈലജയ്ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ് ഹരിഹരനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപാ നിഷാന്ത്. പറയുന്ന നാവല്ല. ആ വിടന്റെ അശ്ലീലപ്പറച്ചില്‍ കേട്ട് കയ്യടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലം. തെളിയട്ടെ സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ, കുടഞ്ഞിടെന്നും ദീപ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
‘പറയുന്ന നാവല്ല… ആ വിടന്റെ അശ്ലീലപ്പറച്ചില്‍ കേട്ട് കയ്യടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലം!
തെളിയട്ടെ! സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ!
കുടഞ്ഞിട്! വേദിയിലും ഇന്‍ബോക്സിലും കമന്റ് ബോക്സിലും നീയൊക്കെ കുടഞ്ഞിട്!’, എന്നാണ് ദീപാ നിശാന്ത് കുറിച്ചത്.
അതേസമയം കെ കെ ശൈലജ എംഎല്‍എക്കെതിരായ കെ എസ് ഹരിഹരന്റെ പരാമര്‍ശം തള്ളി ആര്‍എംപി. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത പരാര്‍ശമാണ്. ഏത് വ്യക്തിയുടെ ഭാഗത്ത് നിന്നായാലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. പൊതുപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. നോട്ടത്തിലും വാക്കിലും ജാഗ്രത ഉണ്ടാകണം. ഇത്തരത്തിലൊരു പരാമര്‍ശത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കെ കെ രമ എംഎല്‍എ പറഞ്ഞു
‘ടീച്ചറുടെ പോണ്‍ വിഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോണ്‍ വിഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.”- എന്നാല്‍ ഹരിഹരന്‍ വേദിയില്‍ സംസാരിച്ചത്. വിഡി സതീശന് പുറമേ ഷാഫി പറമ്പില്‍, ടി.സിദ്ദിഖ്, കെ സി അബു, ലീഗ് നേതാവ് പി എം എ സലാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.