ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര: ചോദ്യം ചെയ്തതിന് ടിടിയെ യാത്രക്കാരൻ മർദ്ദിച്ചു


കോഴിക്കോട്: ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യത ടിടിഇയ യാത്രക്കാരൻ മർദ്ദിച്ചു. മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ഇന്നലെ രാത്രി 10 മണിയോടെ തിരൂരിന് സമീപത്തുവച്ചായിരുന്നു സംഭവം.

രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണക്കാണ് മർദ്ദനമേറ്റത്. ടിടിഇയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പ്രതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു. ഇയാളുടെ കയ്യിൽ ജനറൽ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കാർ നിരവധി പേർ നോക്കിനിൽക്കെയാണ് ടിടിഇക്ക് നേരെ ആക്രമണം നടന്നത്. മൂക്കിന് ഇടിയേറ്റ ടിടിഇ ചികിത്സയിലാണ്.