ബിരുദ വിദ്യാര്‍ഥിനി കഴുത്തറുത്ത് മരിച്ച നിലയില്‍: കൊലപാതകമെന്ന് വീട്ടുകാർ


ബംഗളൂരുവിൽ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സുബ്രഹ്മണ്യ പുര പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രഭുന്യയാണ് (21) മരിച്ചത്.

read also: ഭാര്യയുമായി പിരിഞ്ഞിട്ടും വിവാഹം ചെയ്തില്ല: കാമുകന്റെ വീടും ബൈക്കും തീയിട്ട് യുവതി, അറസ്റ്റ്

സ്വകാര്യ കോളജില്‍ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ പ്രഭുന്യയെ ബുധനാഴ്ച വൈകുന്നേരത്തോടെ വീടിന്റെ കുളിമുറിയില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം കെംപഗൗഡ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്. എന്നാല്‍, മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മാതാവ് ആരോപിച്ചു.