അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് യുവാവ്: പുറത്തുവന്നിരിക്കുന്നത് കൊടുംക്രൂരത


മുംബൈ: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയോട് കൊടുംക്രൂരത കാണിച്ച 30കാരന്‍ അറസ്റ്റിലായി. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ലോഹ ആണി തറച്ച ശേഷം അതില്‍ പൂട്ട് ഇട്ട ഭര്‍ത്താവാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. നേപ്പാള്‍ സ്വദേശിയായ 30 കാരനാണ് 28 കാരിയായ ഭാര്യ ക്രൂരമായി ആക്രമിച്ചത്. സ്വകാര്യ ഭാഗങ്ങളില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാള്‍ ലോഹ ആണി സ്ഥാപിച്ചത്.

മെയ് 11നാണ് അതിക്രമം നടന്നത്. നേപ്പാള്‍ സ്വദേശിയായ 28കാരി ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച യുവാവ് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും. വാക്കേറ്റം കയ്യേറ്റമാവുകയുമായിരുന്നു. മര്‍ദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും ക്രൂരത.

യുവതിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ പരിക്കുകള്‍ക്ക് ചികിത്സ നേടുന്നതിനിടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.

സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് 30കാരന്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 326, 506(2), 323 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം അപലപിച്ച പൊലീസ് യുവാവിന് ശിക്ഷ ഉറപ്പാക്കുമെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.