ഗുരുഗ്രാം: ഒരുമിച്ച് താമസിക്കുന്നതിനിടെ പങ്കാളിയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഗുരുഗ്രാമിലെ തിക്രി ഗ്രാമത്തിലാണ് സംഭവം.
ഗുരുഗ്രാം അശോക് വിഹാര്‍ സ്വദേശിയായ നീതു എന്ന നിഷയും (34) വിക്കിയും (28) കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 15 വയസുള്ള കുട്ടിയുടെ അമ്മയായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷമാണ് വിക്കിയുമായി അടുത്തത്.
വെള്ളിയാഴ്ച രാത്രി വൈകിയാണ് കാച്ചി കോളനിയിലെ ഒരു വീട്ടില്‍ വിക്കിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വിക്കിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണത്തിനൊടുവില്‍ സദര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ ദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഞായറാഴ്ച ഘാട്ട ഗ്രാമത്തില്‍ നിന്ന് നീതുവിനെ അറസ്റ്റ് ചെയ്തു. ഇവരുടെ സഹോദരന്‍ ഒളിവിലാണ്.
വെള്ളിയാഴ്ച രാത്രിയില്‍ താനും സഹോദരനും വിക്കിയുടെ മുറിയില്‍ എത്തിയെന്നും തങ്ങള്‍ മൂന്നുപേരും മദ്യപിച്ചുവെന്നും നീതു പോലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് തന്റെ സഹോദരനും വിക്കിയും വഴക്കുണ്ടായെന്നും താന്‍ പാന്‍ ഉപയോഗിച്ച് വിക്കിയെ മര്‍ദിച്ചു കൊന്നുവെന്നും നീതു പറഞ്ഞു.