മസ്‌കറ്റ്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ ജൂൺ 7 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനി. ജൂണ്‍ രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്‌കറ്റ് – കോഴിക്കോട് സര്‍വീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.
ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ കണ്ണൂര്‍ മസ്‌കറ്റ്, മസ്‌കറ്റ് – കണ്ണൂര്‍ സര്‍വീസുകളും ഉണ്ടാകില്ല. തിരുവനന്തപുരം – മസ്‌കറ്റ് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.
read also: മഴക്കാലത്ത് ഈച്ച ശല്യം നേരിടുകയാണോ ? ഇത് ഉപയോഗിക്കൂ മികച്ച ഫലം ഉറപ്പ് !!
മെയ് 29 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള വിവിധ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തെ റദ്ദാക്കിയിരുന്നു. അതിനു പിന്നാലെയാണ് ജൂൺ 7 വരെയുള്ള സർവ്വീസുകൾ റദ്ദാക്കിയതായി അറിയിപ്പ് വന്നത്.