16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

ട്രെയിന്‍ വരുന്നത് കണ്ടില്ല, ലിവ് ഇന്‍ പങ്കാളിയെ ഭയപ്പെടുത്താന്‍ ട്രാക്കിലേക്ക് ചാടി: യുവതിക്ക് ദാരുണാന്ത്യം

Date:



ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ആഗ്രയിലെ രാജാ കീ മന്ദി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. 38കാരിയായ റാണിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലിവ് ഇന്‍ പങ്കാളിയെ പേടിപ്പിക്കാന്‍ ട്രാക്കിലേക്ക് ചാടിയ റാണിയെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. റാണിയും പങ്കാളിയായ കിഷോറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. കിഷോറിന്റെ മദ്യപാന ശീലത്തെ കുറിച്ച് പറഞ്ഞായിരുന്നു തര്‍ക്കമുണ്ടായത്. തുടര്‍ന്ന് താന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് റാണി ഭീഷണിപ്പെടുത്തി. കിഷോറിനെ കൂട്ടി റാണി റെയില്‍വേ സ്റ്റേഷനിലെത്തി.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തിയ ഇരുവരും തമ്മില്‍ ഇവിടെ വെച്ചും തര്‍ക്കമുണ്ടായി. തുടര്‍ന്ന് കിഷോറിനെ പേടിപ്പിക്കാനായി റാണി ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഈ സമയം ഈ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് ഇവര്‍ ശ്രദ്ധിച്ചിരുന്നില്ല. ട്രെയിന്‍ കണ്ട ഉടനെ റാണി പ്ലാറ്റ്‌ഫോമിലേക്ക് ചാടികയറാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഇവര്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സി.പി.ഐ.എം വിട്ട് ടി.കെ. ഗോവിന്ദന്‍; തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ മത്സരിക്കും

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് കണ്ണൂരിലെ മുതിര്‍ന്ന സി.പി.ഐ.എം...