ഭാര്യയുടെ മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റി ഒളിപ്പിച്ചു, ഭര്‍ത്താവിനെ മയക്കിക്കിടത്തി ഷോക്കടിപ്പിച്ച് യുവതിയുടെ പ്രതികാരം
ലക്‌നൗ: തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് ഒളിപ്പിച്ച് വെച്ചതിന് ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് യുവതി. ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്ന് പറഞ്ഞാണ് യുവാവ് ഫോണ്‍ എടുത്ത് മാറ്റിവെച്ചത്. തുടര്‍ന്ന് 33 കാരിയായ യുവതി ഭര്‍ത്താവിനെ മയക്കി കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ 14 വയസ്സുകാരനായ മകനെയും യുവതി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം.
Read Also: അബ്ദുള്‍ റഹീമിന്റെ മോചനം: ദിയാ ധനം കൈമാറി: നടപടികള്‍ അന്തിമഘട്ടത്തിലേക്ക്
ബേബി സിംഗ് യാദവ് എന്ന യുവതിക്കെതിരെ ഭര്‍ത്താവ് പ്രദീപ് സിംഗാണ് പരാതി നല്‍കിയത്. പ്രദീപ് സിംഗ് സൈഫായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ബേബി സിംഗ് പതിവായി എല്ലാ ദിവസവും മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കാറുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. താന്‍ എതിര്‍ക്കുകയും ഭാര്യയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് മൊബൈല്‍ ഫോണ്‍ എടുത്തു മാറ്റുകയായിരുന്നുവെന്നും പ്രദീപ് സിംഗ് പറയുന്നു. ഇതോടെ രോഷാകുലയായ ഭാര്യ തന്നെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ മയക്കിക്കിടത്തി കെട്ടിയിട്ട് ക്രിക്കറ്റ് ബാറ്റ് കൊണ്ടടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. തന്നെ രക്ഷിക്കാന്‍ ശ്രമിച്ച മകനും മര്‍ദനമേറ്റെന്ന് പ്രദീപ് സിംഗ് പറഞ്ഞു.