ന്യൂഡല്‍ഹി: മൂന്നാം തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്നാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎ സഖ്യത്തിന് 359 സീറ്റുകള്‍ കിട്ടുമെന്നാണ് ഇന്ത്യാ ടുഡെ ഏക്‌സിസ് സർവേയുടെ പ്രവചനം. ഇന്ത്യാ സഖ്യം 154 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍3 0 സീറ്റുകള്‍ നേടുമെന്നും ഇന്ത്യാ ടുഡെ ഏക്‌സിസ് സര്‍വെ പറയുന്നു.
read also: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും, യുഡിഎഫ് 15 സീറ്റ്, എല്‍ഡിഎഫ് 4 : എക്‌സിറ്റ്‌പോള്‍ ഫലമിങ്ങനെ
എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. 353 മുതല്‍ 368 സീറ്റുകള്‍ വരെ എന്‍ഡിഎക്ക് ലഭിക്കുമെന്നും പറയുന്നു. സീ പോള്‍ സര്‍വെ പ്രകാരം 367 സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്കു ലഭിക്കും. ഇന്ത്യാ സഖ്യത്തിന് 133 സീറ്റുകളും മറ്റുള്ളവര്‍ക്ക് 72 സീറ്റുകളുമാണ് പറയുന്നത്.