ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ അന്തിമഫലമായി വിലയിരുത്താതെ ബിജെപി
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളെ അന്തിമഫലമായി വിലയിരുത്താതെ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സാഹചര്യങ്ങള്‍ വിലയിരുത്തി. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും നേരിടാന്‍ ആവശ്യമായ തയാറെടുപ്പ് നടത്തും. 300ലധികം സീറ്റുകള്‍ മാത്രമാണ് ലഭിക്കുന്നത് എങ്കില്‍ പ്രാദേശിക പാര്‍ട്ടികളെ കൂടെ കൂട്ടാനാണ് തീരുമാനം.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരിക്കുന്നത്. 400ല്‍ അധികം സീറ്റുകള്‍ നേടി മോദി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് ഇന്ത്യാ ടുഡേ, ഇന്ത്യാ ടിവി, ന്യൂസ് 24 സര്‍വേകള്‍ പ്രവചിക്കുന്നു. ഇന്ത്യാ സഖ്യം 200 കടക്കില്ലെന്നുമാണ് പ്രവചനം.
മികച്ച മുന്നേറ്റം നേടി കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്നാണ് വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 400ന് മുകളില്‍ സീറ്റുകള്‍ നേടുമെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനം ശരിവെക്കുന്നതാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും. ന്യൂസ് 24, ഇന്ത്യാ ടുഡേ, ഇന്ത്യ ടിവി എന്നീ വാര്‍ത്താ ചാനലുകള്‍ നടത്തിയ സര്‍വേയില്‍ എന്‍ഡിഎ 400ല്‍ അധികം സീറ്റുകള്‍ നേടി മോദി സര്‍ക്കാര്‍ മൂന്നാം
ഇത്തവണയും അധികാരത്തില്‍ എത്തും. മറ്റ് സര്‍വേകളില്‍ എന്‍ഡിഎയക്ക് 350ന് മുകളില്‍ സീറ്റുകള്‍ ലഭിക്കുമെന്നും വ്യക്തമാക്കുന്നു.