ദരിദ്രരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് സെക്സ് റാക്കറ്റ്: രാജ്യാന്തര സെക്സ് റാക്കറ്റിനെ വലയിലാക്കി ഗോവ പൊലീസ്
പനാജി: ദരിദ്രരായ ഉഗാണ്ടൻ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുളള രാജ്യാന്തര സെക്സ് റാക്കറ്റ് പോലീസിന്റെ പിടിയിൽ. ഇരകളായ രണ്ട് പേരെ രക്ഷപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഉഗാണ്ട സ്വദേശിയായ ജോജോ നകിന്തു (31) ആണ് ഗോവൻ പോലീസിന്റെ പിടിയിലായത്. ഗോവയിലെ റസ്റ്റോറൻ്റുകളിലും കഫേകളിലും ജോലി നല്‍കാമെന്ന വാഗ്‌ദാനം നല്‍കി ഇന്ത്യയിലേക്ക് കൊണ്ട് വന്ന യുവതികളെ സെക്സ് റാക്കറ്റിൽ കുടുക്കുകയായിരുന്നു.
read also: അയ്യോ തല്ലല്ലേ! നടിയുടെ വാഹനം അപകടത്തിൽപ്പെട്ടു: മദ്യപിച്ചു ലക്കുക്കെട്ട രവീണയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ
ഉഗാണ്ടയില്‍ നിന്നും ഗോവയില്‍ എത്തിയതിന് പിന്നാലെ നടത്തിപ്പുകാർ യുവതികളുടെ പാസ്‌പോർട്ട് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന്, സംഘത്തിലെ ഒരു സ്ത്രീ എംബസിയെ ബന്ധപ്പെട്ടതിനെ തുടർന്നാണ് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടാനായത്. രക്ഷപ്പെടുത്തിയ സ്ത്രീകളെ നോർത്ത് ഗോവയിലെ ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റ് പാർപ്പിച്ചിട്ടുണ്ട്.