കൂണ്‍ കഴിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, ഒന്‍പത് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം



ഷില്ലോംഗ്: കൂണ്‍ കഴിച്ച് മൂന്ന് മരണം. ഒന്‍പത് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. മോഘാലയയിലെ വെസ്റ്റ് ജയിന്തിയ ഹില്‍സ് ജില്ലയിലാണ് സംഭവം. കാട്ടു കൂണ്‍ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read Also: നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചലില്‍ ബിജെപി അധികാരത്തിലേക്ക്

ഒരു കുടുംബത്തിലെ 12 പേരാണ് കൂണ്‍ കഴിച്ചതെന്ന് പൊലീസ് പറയുന്നു. മരണപ്പെട്ട മൂന്ന് പേരും കുട്ടികളാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. റിവാന്‍സാക സുചിയാങ് (8), കിറ്റ്ലാങ് ദുചിയാങ് (12), വന്‍സലന്‍ സുചിയാങ് (15) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ കാട്ടുകൂണുകളും ഭക്ഷ്യയോഗ്യമല്ലെന്നു മാത്രമല്ല അപകടകാരികളുമാണ്. ഇത്തരം വിഷക്കൂണുകള്‍ നിരവധി ആളുകളുടെ മരണത്തിന് കാരണമാകാറുണ്ട്. സാധാരണ കൂണുകളോട് സാമ്യമുള്ളതാണ് ഇവ. രണ്ടും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ വര്‍ഷങ്ങളുടെ പരിശീലനവും പരിജ്ഞാനവും ആവശ്യമാണ്. ശരിയായി പാകം ചെയ്താല്‍ ചില കാട്ടു കൂണ്‍ കഴിക്കുന്നത് സുരക്ഷിതമാണ്.