30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ഐ എ എസ് ദമ്പതികളുടെ മകള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Date:


മുംബൈ: ഐ.എ.എസ് ദമ്പതികളുടെ മകള്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ നിയമവിദ്യാർത്ഥിയായ ലിപി രസ്‌തോഗിയാണ് (27) മരിച്ചത്.

മഹാരാഷ്ട്ര കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മകളായ ലിപി ദക്ഷിണ മുംബൈയിലെ സുരുചി അപ്പാർട്ട്‌മെന്റിന്റെ പത്താംനിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് ആർക്കും പങ്കില്ലെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ലിപിയുടെ പിതാവ് വികാസ് രസ്തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പില്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ്. അമ്മ രാധിക ആഭ്യന്തര വകുപ്പില്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ്.

read also: ജൂണ്‍ നാലിന് ശേഷം ഇതായിരിക്കും തോമസ് ഐസക്കിന്റെ പണി: വിമർശനത്തിന് മറുപടിയുമായി തോമസ് ഐസക്

എല്‍.എല്‍.ബി വിദ്യാർത്ഥിയായ ലിപി പരീക്ഷാഫലത്തെ കുറിച്ച്‌ ആശങ്കയിലായിരുന്നുവെന്നും അതാണ് കടുംകൈയ്ക്ക് യുവതിയെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related