1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

ഇത് ചരിത്ര നേട്ടം, മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചു: നരേന്ദ്ര മോദി

Date:


തുടർച്ചയായി മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ സമൂഹ മാധ്യമമായ എക്സിലൂടെയാണ് മോദി ജനങ്ങളോട് നന്ദി പറഞ്ഞത്. ഇത് ഇന്ത്യൻ ചരിത്രത്തിലെ ഒരു ചരിത്ര നേട്ടമാണെന്നും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി കഴിഞ്ഞ ദശകത്തിൽ ചെയ്ത നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകുമെന്നും മോദി പറഞ്ഞു.

read also: എക്സിറ്റ്പോള്‍ ഫലം തെറ്റി: ലൈവിനിടെ പൊട്ടിക്കരഞ്ഞ് ഏജൻസി തലവൻ

പ്രവർത്തകരുടെ കഠിനാധ്വാനമാണ് വിജയത്തിന് പിന്നിലെന്നും എല്ലാ പ്രവർത്തകരെയും  അഭിവാദ്യം ചെയ്യുന്നുവെന്നും അവരുടെ പരിശ്രമങ്ങളോട് നീതി പുലർത്തുമെന്നും മോദി പറഞ്ഞു.

എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എൻ.ഡി.എ 300ൽ താഴെ സീറ്റുകളിലേക്ക് ഇത്തവണ ഒതുങ്ങി. ഇന്ത്യ മുന്നണി ശക്തമായ വിജയം നേടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related