15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്നത് അനീതിയെന്ന് ആനി രാജ: ജനങ്ങളെ വഞ്ചിക്കുന്ന നടപടിയെന്നും സിപിഐ നേതാവ്

Date:


കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് ആനി രാജ പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിൻമാറിയത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത നടപടിയാണെന്ന് അവര്‍ വിമര്‍ശിച്ചു. രാഷ്ട്രീയമായ അനീതിയാണിത്. വയനാട്ടിൽ വീണ്ടും മത്സരിക്കുമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.

ഭരണഘടന അനുശാസിക്കുന്നതിനാൽ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിൽ തെറ്റില്ല. മുൻകൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റെന്നും അവര്‍ വിശദീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലേറ്റ തോൽവി പാര്‍ട്ടി വിലയിരുത്തുന്നതേയുള്ളൂവെന്നും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കവടിയാര്‍ കൊട്ടാരത്തില്‍ മോഷണം; 2 കോടിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഗൗരി ലക്ഷ്മി ഭായ്

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച നടന്നതായി പരാതി. രണ്ട് കോടി...