31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

‘എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ’ -പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്ന് യുഎഇ പ്രസിഡന്റ്

Date:


അബുദാബി: തെരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ. സാമൂഹിക മാധ്യമമായ എക്സ് വഴി ആണ് മോദിക്ക് അദ്ദേഹം ആശംസകൾ അറിയിച്ചത്. ‘പ്രധാനമന്ത്രിയായി വീണ്ടും തെര‌ഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു’ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും അദ്ദേഹം അഭിനന്ദനം കുറിച്ചു.

പ്രധാനമന്ത്രിയായി വീണ്ടും തെര‌ഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു, ഒപ്പം ഇന്ത്യയെ കൂടുതൽ വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിൽ വിജയിക്കാനാവട്ടെ എന്ന് ആംശസിക്കുകയും ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിൽ വേരൂന്നിയ തന്ത്രപ്രധാന പങ്കാളിത്തമാണുള്ളത്. നമ്മുടെ രാജ്യങ്ങളുടെയും നമ്മുടെ ജനങ്ങളുടെയും പരസ്പര സഹകരണത്തോടെയുള്ള വികസന ലക്ഷ്യങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനുള്ള സഹകരണം തുടരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചത്.

 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മൂന്നാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ട് എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തു. ചരിത്രപരമായ മൂന്നാം തെരഞ്ഞെടുപ്പിൽ മോദിയെ അഭിനന്ദിച്ച ശൈഖ് മുഹമ്മദ്, കഴിഞ്ഞ പതിറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങൾ തുടരാനും സാമ്പത്തിക വളർച്ച കാത്തുസൂക്ഷിക്കാനും മോദിയുടെ നേതൃത്വത്തിൽ സ്വാധിക്കുമെന്ന വിശ്വാസവും പങ്കുവെയ്ക്കുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം ട്വീറ്റിൽ പ്രതിപാദിക്കുന്നുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related