ഭുവനേശ്വർ: 24 വർഷം നീണ്ട നവീൻ പട്നായിക്കിന്റെ ഭരണകാലത്തിന് ഒഡീഷയിൽ അവസാനം. ഇനി മോഹൻ ചരണ്‍ മാജി നയിക്കും. നാല് വട്ടം എംഎല്‍എയായ മുതിർന്ന ബിജെപി നേതാവാണ് മോഹൻ ചരണ്‍ മാജി. ഇദ്ദേഹത്തെ നേതാവായി നിയമസഭാ കക്ഷിയോഗത്തില്‍ തിരഞ്ഞെടുത്തു. കെ വി സിംഗ് ഡിയോയും പ്രവതി പരിദയും ഉപമുഖ്യമന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഭുവനേശ്വറില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. അദ്ദേഹത്തോടൊപ്പം കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും യോഗത്തില്‍ പങ്കെടുത്തിരുന്നു.
read also: തൃശ്ശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കളിയാക്കൽ, കിട്ടിയത് കേന്ദ്രമന്ത്രിസ്ഥാനമെന്ന പൂക്കാലം: ഹരീഷ് പേരടി
കിയോഞ്ജർ അസംബ്ളി മണ്ഡലത്തില്‍ നിന്നാണ് മോഹൻ ചരണ്‍ മാജി നിയമസഭയിലേക്ക് വിജയിച്ചെത്തിയത്. 147 സീറ്റുകളില്‍ 78 സീറ്റുകള്‍ നേടിയാണ് ബിജെപി കാല് നൂറ്റാണ്ട് നീളുന്ന ബിജെഡി ഭരണം അവസാനിപ്പിച്ച് ഒഡീഷയില്‍ അധികാരത്തിലെത്തുന്നത്.