20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

16കാരിയെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി പീഡിപ്പിച്ചു : സിനിമ നടിയും സുഹൃത്തും അറസ്റ്റില്‍

Date:


 

ചെന്നൈ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിനിമ നടിയും സുഹൃത്തായ യുവാവും അറസ്റ്റില്‍. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പ്രദിഷ അകിറ, സുഹൃത്തായ കോളേജ് വിദ്യാര്‍ഥി സോമേഷ് എന്നിവരെയാണ് ചെന്നൈ വിരുഗാംബക്കം ഓള്‍ വിമന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ ഇരുവരുടെയും കൂട്ടാളിയായ വില്യംസ് ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ചെന്നൈ സാലിഗ്രാമത്തിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് കഴിഞ്ഞമാസമാണ് 15-കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായത്. പ്രദിഷയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിനിയെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി ബോധരഹിതയാക്കിയശേഷമാണ് പ്രതികള്‍ പീഡിപ്പിച്ചത്.

സംഭവം പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് സഹോദരി കാര്യം തിരക്കിയതോടെയാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ഇതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related