ബി.ജെ.പി. നേതാവ് തമിഴിസൈയെ സത്യപ്രതിജ്ഞാ വേദിയില്‍വെച്ച്‌ പരസ്യമായി ശാസിച്ച്‌ അമിത് ഷാ



ആന്ധ്രാപ്രദേശ്: തമിഴ്നാട്ടിലെ ബി.ജെ.പി. നേതാവും തെലങ്കാന മുൻ ഗവർണറുമായിരുന്ന തമിഴിസൈ സൗന്ദർരാജനെ പൊതുവേദിയില്‍വെച്ച്‌ പരസ്യമായി ശാസിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ.

ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് അമിത് ഷാ തമിഴിസൈയെ വിളിച്ച്‌ ശാസിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

read also: ലൈംഗികബന്ധത്തിന് പ്രതിഫലം കുതിര, തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാൻ ആവശ്യപ്പെട്ടു: മസ്‌കിനെതിരെ ആരോപണം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച രീതിയില്‍ മുന്നേറ്റം ഉണ്ടാക്കാൻ തമിഴ്നാട്ടില്‍ സാധിച്ചിരുന്നില്ല. സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയ്ക്കെതിരേ തമിഴിസൈ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ തമിഴിസൈയെ പരസ്യമായി ശാസിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.