ബംഗളൂരു: പഠിക്കാന്‍ വേണ്ടത്ര വിദ്യാര്‍ഥികളില്ലാത്തതിനെ തുടര്‍ന്നു മാധ്യമപഠനം അവസാനിപ്പിക്കുന്നുവന്നു വ്യക്തമാക്കി ജേണലിസം മാസ് കമ്യൂണിക്കേഷനിലെ ഏറ്റവും മികച്ച കോളജുകളിലൊന്നായ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മിഡിയ. നിരവധി പ്രമുഖരെ മാധ്യമരംഗത്തേക്ക് സംഭാവന ചെയ്ത സ്ഥാപനമായ ഐഐജെഎന്‍എം അടച്ച പ്രവേശന ഫീസ് തിരികെ നല്‍കുന്നതിനായി പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർഥികളുടെ ബാങ്ക് വിവരങ്ങള്‍ അധികൃതർ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
read also: തലസ്ഥാനത്ത് വീട്ടിനുള്ളില്‍ നിന്ന് ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം: നാടോടി പിടിയിൽ
‘ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതില്‍ ഖേദിക്കുന്നു’. കഴിഞ്ഞ 24 വര്‍ഷമായി മാധ്യമരംഗത്ത് മികവ് പുലര്‍ത്തുന്ന സ്ഥാപനം എന്ന നിലയില്‍ വലിയ സാമ്ബത്തിക നഷ്ടം ഒഴിവാക്കാനാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം & ന്യൂ മീഡിയ അറിയിച്ചു.
പ്രവേശനം നേടിയ വിദ്യർഥികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുവെന്ന് തിരിച്ചറിയുന്നു. എന്നാല്‍ തങ്ങള്‍ ഈ കോഴ്സ് അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങള്‍ ഇല്ല. പത്ത് ദിവസത്തിനുള്ളില്‍ തുക വിദ്യാർഥികള്‍ക്കും മടക്കി നല്‍കുമെന്ന് ഐഐജെഎന്‍എം അറിയിച്ചു.