പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും കൂടുന്നു: പുതിയ തീരുമാനവുമായി കർണാടക സർക്കാർ


ബംഗളൂരു: ഇന്ധന വില കൂട്ടാൻ ഒരുങ്ങി കർണാടക സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതി കൂട്ടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പെട്രോളിന് 3.9 ശതമാനവും ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും കൂടും.

READ ALSO :സെക്രട്ടേറിയറ്റിൽ തീപിടുത്തം : ആദ്യം തീപിടിച്ചത് സെക്രട്ടേറിയറ്റിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ

ഇന്ന് മുതൽ ഇന്ധന വില വർധനവ് സംസ്ഥാനത്ത് നിലവില്‍ വരും. പുതുക്കിയ വിലയനുസരിച്ച്‌ ഒരു ലിറ്റർ പെട്രോളിന് 102.84 രൂപയായി, ഡീസലിന്റെ വില 88.98 രൂപയും.