31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം: യൂട്യൂബർക്കെതിരെ കർണാടകയിൽ കേസ്

Date:


ബെംഗളുരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ യൂട്യൂബർ അജീത് ഭാരതിക്കെതിരെ കേസ്. അയോധ്യയിലെ രാമക്ഷേത്രത്തിന് പകരം ബാബറി മസ്ജിദ് സ്ഥാപിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പദ്ധതിയിട്ടിരുന്നുവെന്ന വിവാദ പരാമർശത്തിലാണ് നടപടി.

കർണാടകയിലെ കോൺഗ്രസ് ലീഗൽ സെൽ സെക്രട്ടറി ബി കെ ബൊപ്പണ്ണയാണ് ശനിയാഴ്ച അജീത് ഭാരതിക്കെതിരെ പരാതി നൽകിയത്.സെക്ഷൻ 153A (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 505 (2) (ശത്രുത, വിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വീഡിയോയിൽ അജീത് ഭാരതി രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാർമർശം നടത്തിയെന്നാണ് ബൊപണ്ണയുടെ ആരോപണം. വിദ്വേഷ പ്രസംഗം നടത്തിയ അജീത് ഭാരതി ജനങ്ങൾക്കിടയിലുള്ള ഐക്യം തകർക്കാൻ ശ്രമിച്ചുവെന്നും ഇയാൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നുമാണ് ബോപ്പണ്ണ പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related