15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

ആണ്‍കുഞ്ഞ് കുടുംബത്തിന് ദോഷമെന്ന് ജ്യോതിഷി: ശുചിമുറിയിലെ വെള്ളത്തില്‍ പിഞ്ചുകുഞ്ഞിനെ മുത്തച്ഛന്‍ മുക്കിക്കൊന്നു

Date:



ചെന്നൈ: തമഴ്‌നാട് അരിയല്ലൂരില്‍ കുഞ്ഞിനെ പിഞ്ചുകഞ്ഞിനെ മുത്തച്ഛന്‍ ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. തമഴ്‌നാട് അരിയല്ലൂരിലാണ് ഈ ദാരുണ സംഭവം. ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

38 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് അന്‍പത്തിയെട്ടുകാരനായ മുത്തച്ഛൻ വീരമുത്തു കൊലപ്പെടുത്തിയത്. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് ഇയാൾ കൊലപാതകം നടത്തിയത്. ജ്യോതിഷുടെ നിര്‍ദേശപ്രകാരമാണ് കൃത്യം നടത്തിയതെന്ന് അറസ്റ്റിലായ വീരമുത്തു മൊഴി നല്‍കി.

read also: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: സൈബര്‍ ആക്രമണമെന്ന് ആരോപണം

മൂന്ന് ദിവസം മുന്‍പാണ് കുട്ടിയെ കുളിമുറിയിലെ ബാരലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് മരിച്ചത് എങ്ങനയെന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ ഉള്‍പ്പടെയുള്ളവർ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ജ്യോതിഷിക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നൂറിലധികം സീറ്റുമായി യു.ഡി.എഫ് തിരിച്ചുവരും; കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രം: വി.ഡി. സതീശന്‍

പറവൂര്‍: കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമേയുള്ളുവെന്ന് പ്രതിപക്ഷ...

കേരളം പോളിങ് ബൂത്തിലേക്ക്; ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ്

ന്യൂദല്‍ഹി: സംസ്ഥാനം 2026 ഏപ്രില്‍ ഒമ്പതിന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് ചൂട് കൂടുന്നു; അഞ്ചിടത്ത് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് അഞ്ചിടത്ത്...