റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ വീണ്ടും അധികാരമേല്‍ക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ചംപയ് സോറന്‍ സ്ഥാനം ഒഴിയും.
ഭൂമി കുംഭകോണത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഹേമന്ത് സോറന്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ജൂണ്‍ 28നാണ് ഹേമന്ത് സോറന് ജാമ്യം ലഭിച്ചത്. സോറന്‍ രാജിവച്ചതോടെ ബന്ധുവായ ചംപയ് സോറന്‍ മുഖ്യമന്ത്രിയാകുകയായിരുന്നു.
read also: ‘ഞാൻ മരണത്തെ നേരിടുമ്പോഴാണ് കുറ്റപ്പെടുത്തൽ, മോളി ചേച്ചിയോട് ക്ഷമിക്കും, പക്ഷേ മകന് മാപ്പില്ല’: മറുപടിയുമായി ബാല
വ്യാജരേഖയുടെ സഹായത്തോടെ 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്നതുള്‍പ്പെടെ മൂന്നുകേസുകളാണ് ഹേമന്ത് സോറനെതിരേ ഇ ഡി എടുത്തിരിക്കുന്നത്. ജാമ്യമനുവദിച്ചാല്‍ തെളിവുനശിപ്പിക്കാനും സമാനമായ കുറ്റം ആവര്‍ത്തിക്കാനും സാധ്യതയുണ്ടെന്ന ഇഡി വാദം തള്ളിക്കൊണ്ടാണ് ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യമനുവദിച്ചത്.