വിശ്വസിക്കാനാകുന്നില്ല, 25 വർഷമായി ദർശനെ അറിയാം, മകനെപ്പോലെ: സുമലത


രേണുക സ്വാമി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ കന്നട നടൻ ദർശനെക്കുറിച്ച് നടി സുമലത പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. ദർശന്റെ അറസ്റ്റ് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം ദർശന് മൃഗങ്ങളോട് പോലും വലിയ സ്നേഹമാണെന്നും അങ്ങനെ ഒരു തെറ്റു ചെയ്യില്ലെന്ന് വിശ്വസിക്കുന്നതായും സുമലത പറഞ്ഞു. തനിക്ക് മകനെപ്പോലെയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പില്‍ കൂട്ടിച്ചേർത്തു .

read also: ഋഷി സുനക് രാജിവെച്ചു: കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

സുമലതയുടെ കുറിപ്പിലെ  വാക്കുകൾ ഇങ്ങനെ 

എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന വ്യക്തി എന്ന നിലയിലാണ് ദർശനെ എനിക്ക് അറിയുന്നത്. 25 വർഷമായി ദർശന്റെ കുടുംബവുമായി എനിക്ക് അടുപ്പമുണ്ട്. അദ്ദേഹം നടനാകുന്നതിന് മുൻപ് തന്നെ. ഒരു സൂപ്പർതാരമെന്ന നിലയിലല്ല, അദ്ദേഹം ഞങ്ങള്‍ക്ക് ഒരു കുടുംബാംഗത്തെ പോലെയാണ്. ദർശനെതിരേയുള്ള ആരോപണങ്ങള്‍ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

ഇത്രയും കാലം നിശബ്ദമായിരുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെ പിന്തുണയ്ക്കാത്തത് കൊണ്ടായിരുന്നില്ല. ഒരു അമ്മയും ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോകരുത്. ദർശന്റെ അമ്മയ്ക്ക് അതിജീവിക്കാനുള്ള കരുത്തുണ്ടാകട്ടെ. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ദർശനെയാണ് എനിക്ക് അറിയാവുന്നത്. മൃഗങ്ങളോട് പോലും അദ്ദേഹം കാണിക്കുന്ന സ്നേഹവും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുമെല്ലാം സമാനതകളില്ലാത്തതാണ്.

ദർശൻ കുറ്റാരോപിതൻ മാത്രമാണ്. അദ്ദേഹത്തിനെതിരേയുള്ള കുറ്റം ഇതുവരെ തെളിഞ്ഞിട്ടില്ല. ന്യായമായ വിചാരണ അദ്ദേഹം അർഹിക്കുന്നു. പൊതുവിചാരണ ഒഴിവാക്കണം. ദർശന്റെ ആരാധകർ സംയമനം പാലിക്കണം- സുമലത കുറിച്ചു.