ചണ്ഡീഗഡ്: വീടിന്റെ ബാല്‍ക്കണി തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. 10 വയസുകാരന്‍ ആദി, ഒന്‍പത് വയസുള്ള ആകാശ്, ഏഴു വയസുകാരി മുസ്‌കാന്‍ എന്നിവരാണ് മരിച്ചത്.
സിക്രി ഗ്രാമത്തിലാണ് ദാരുണ സംഭവം. ബാല്‍ക്കണിയില്‍ കളിച്ചു കൊണ്ടിരിക്കേയാണ് അപകടം. ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കളിച്ച് കൊണ്ടിരുന്നു മറ്റ് രണ്ട് പെണ്‍കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.