ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷാ പേപ്പറുകള്‍ ചോർന്നതിനെ ചൊല്ലിയുള്ള തർക്കങ്ങള്‍ക്കിടയില്‍ മാറ്റിവെച്ച നീറ്റ്-പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 11-ന് പരീക്ഷ നടത്തുമെന്ന് നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻബിഇ) അറിയിച്ചു.
ജൂണ്‍ 23-ന് ഷെഡ്യൂള്‍ ചെയ്തിരുന്ന പരീക്ഷയാണ് ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചത്. പരീക്ഷ നടക്കാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു മാറ്റിവെച്ചത്.