22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

കനത്ത മഴ: മുംബൈയില്‍ ട്രെയിന്‍-വ്യോമ-റോഡ് ഗതാഗതം താറുമാറായി: കടകളും വീടുകളും വെള്ളത്തിനടിയില്‍

Date:


മുംബൈ: കനത്ത മഴയില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. മോശം കാലാവസ്ഥമൂലം നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. മുംബൈയില്‍ ഇറങ്ങേണ്ട കുറഞ്ഞത് 50 വിമാനങ്ങളെങ്കിലും റദ്ദാക്കുകയും അഹമ്മദാബാദ്, ഹൈദരാബാദ്, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയോ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. നഗരത്തിലെ ചില പ്രദേശങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബൈ, താന, പാല്‍ഘര്‍, കൊങ്കണ്‍ മേഖല എന്നിവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവണ്‍മെന്റ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വഴി തിരിച്ചുവിട്ട വിമാനങ്ങളും മുംബൈയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനാല്‍ മുംബൈ എര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. യാത്രക്കാര്‍ ആശങ്കപ്പെടേണ്ടെന്നും എയര്‍ലൈന്‍ സ്റ്റാറ്റസ് നോക്കി സമയം ഉറപ്പാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ വ്യാപകമായി വെള്ളംകയറി. പലയിടത്തും വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. വിമാന സര്‍വ്വീസിനെ കൂടാതെ ട്രെയിന്‍ ഗതാഗതവും പലയിടത്തും താറുമായി. ജനജീവിതം കനത്ത മഴയെത്തുടര്‍ന്ന് ദുസ്സഹമായി. മിക്കയിടങ്ങളിലും കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. കടകളിലും വീടുകളിലും വെള്ളംകയറി. ട്രാക്കില്‍ വെള്ളം കയറിയതോടെ ലോക്കല്‍ ട്രെയിന്‍ യാത്രികരാണ് ബുദ്ധിമുട്ടിയത്. വരും ദിവസങ്ങളിലും മുംബൈയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related