ചണ്ഡീഗഡ്: യുവതികളെ ഗര്‍ഭിണികളാക്കാന്‍ പുരുഷന്മാരെ ആവശ്യമുണ്ട് എന്ന തട്ടിപ്പ് പരസ്യം നല്കി യുവാക്കളെ പറ്റിച്ച രണ്ട് പേര് അറസ്റ്റില്‍. അജാസ്, ഇര്‍ഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹരിയാനയിലാണ് സംഭവം. നടന്നത്.
കുട്ടികളെ വേണം എന്ന് ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് കുട്ടികള്‍ ജനിക്കുന്നതിനായി അവരെ ഗര്‍ഭിണികളാക്കാന്‍ പുരുഷന്മാരെ ആവശ്യമുണ്ട് എന്നായിരുന്നു ഇവര്‍ വിവിധ സോഷ്യല്‍ മീഡിയകളില്‍ പരസ്യം നല്‍കിയത്. ഗര്‍ഭിണിയാക്കേണ്ടുന്ന സ്ത്രീകളുടേത് എന്ന് പറഞ്ഞ് ചില സ്ത്രീകളുടെ ചിത്രങ്ങളും പരസ്യത്തിനൊപ്പം നല്‍കിയിരുന്നു. ഈ പരസ്യത്തില്‍ ചിലര്‍ വീണുപോവുകയും ചെയ്തു. അങ്ങനെ വിളിച്ചയാളോട് ആദ്യം രജിസ്ട്രേഷന് ഫീസും പിന്നെ ഫയല്‍ ചെയ്യാനും മറ്റുമായി എന്നു പറഞ്ഞും പണം കൈക്കലാക്കുകയായിരുന്നു. ശേഷം ഇവരെ ബ്ലോക്ക് ചെയ്തു.
പിന്നാലെയാണ് പരാതിയുമായി ആളുകള്‍ രംഗത്ത് വന്നത്. നാല് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും നിരവധി വ്യാജ പരസ്യങ്ങളും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ശനിയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണത്രെ.