വിവാഹത്തിന് മുമ്പുള്ള നിരവധി ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ശേഷം മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാക്ഷിയായി വിവാഹിതരായി. മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ വച്ചായിരുന്നു ദമ്പതികളുടെ ഗംഭീരമായ ചടങ്ങ്.
രാഷ്ട്രീയ സാമൂഹിക, സ്പോർട്സ് സിനിമാ മേഖലകളിൽ നിന്നുള്ളവരും ലോകത്തിന്റെ നാനാ ഭാഗത്തു നിന്ന് പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. ഇരുവരുടെയും വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.