23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

ചാന്ദിപുര വൈറസ് ബാധ: നാല് കുട്ടികള്‍ മരിച്ചു, രണ്ട് പേര്‍ ചികിത്സയില്‍, രോഗം ബാധിക്കുന്നത് തലച്ചോറിനെ

Date:


സബര്‍കാന്ത: ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ ചാന്ദിപുര വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന നാല് കുട്ടികള്‍ മരിച്ചു. രണ്ട് കുട്ടികള്‍ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരണത്തിനായി ആറ് കുട്ടികളുടെയും രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചതായാണ് ആരോഗ്യവകുപ്പ് വിശദമാക്കിയിരിക്കുന്നത്. ഹിമന്ത്‌നഗര്‍ സിവില്‍ ആശുപത്രിയിലാണ് രോഗബാധിതരായ രണ്ട് കുട്ടികളുടെ ചികിത്സ പുരോഗമിക്കുന്നത്.

സംഭവത്തില്‍ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സബര്‍കാന്ത, ആരവല്ലി മേഖലയില്‍ നിന്നുള്ള മൂന്ന് പേരും രാജസ്ഥാനില്‍ നിന്നുള്ള ഒരാളുമാണ് മരിച്ചിരിക്കുന്നത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരും രാജസ്ഥാനില്‍ നിന്നുള്ളവരാണ്.

കൊതുക്, ചെള്ള്, മണല്‍ ഈച്ചകള്‍ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്. വൈറല്‍ പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്ന വൈറസ് ബാധ തലച്ചോറിനെയാണ് ബാധിക്കുക. അതീവ അപകടകാരിയാണ് ഈ വൈറസ്. തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാവുകയും അതികഠിനമായ തലവേദനയും കഴുത്തിന് ബലം വയ്ക്കുകയും പ്രകാശം തിരിച്ചറിയാനുള്ള സാധ്യതയും മാനസിക ബുദ്ധിമുട്ടുകളും ഈ വൈറസ് ബാധമൂലം സംഭവിക്കാറുണ്ട്. പ്രതിരോധ സംവിധാനം അണുബാധ മൂലം തലച്ചോറിനെ ആക്രമിക്കുന്നത് മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ളതാണ് വൈറസ് ബാധ.

കൊതുക്, ചെള്ള്, ഈച്ച എന്നിവ കടിയേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് രോഗബാധ തടയാനുള്ള പ്രതിരോധ സംവിധാനങ്ങളില്‍ പ്രധാനം. ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും വലയ്ക്കുള്ളില്‍ ഉറങ്ങുന്നതും ഇത്തരത്തില്‍ സഹായകരമാണ്. മലിന ജലം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും വൈറസ് ബാധ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related