ഭരണഘടന മൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഹമാര സംവിധാന്‍-ഹമാര അഭിമാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥയിലെ പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ വെബ് പോര്‍ട്ടല്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഹമാരാ സംവിധാന്‍ ഹമാരാ അഭിമാന്‍ (നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം) എന്ന പേരിലുള്ള വെബ് പോര്‍ട്ടലാണ് പുറത്തിറക്കുന്നത്. ജനങ്ങളെ അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.
ഇന്ത്യ റിപ്പബ്ലിക്കായി മാറിയതിന്റെയും ഭരണഘടന അംഗീകരിച്ചതിന്റെയും 75-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി പ്രയാഗ് രാജില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലാണ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുന്നത്
ഭരണഘടനയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നിയമ മന്ത്രാലയം, വിവിധ ഹൈക്കോടതികള്‍, ബാര്‍ അസോസിയേഷനുകള്‍, നിയമ സര്‍വ്വകലാശാലകള്‍ എന്നിവയുടെ സഹായത്തോടെ വിവിധ പരിപാടികള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്.