വിവാഹത്തിന് തൊട്ടുമുൻപ് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി: പരാതിയുമായി ബന്ധുക്കൾ



മക്കളുടെ വിവാഹത്തിനു തൊട്ടു മുൻപ് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒരുമിച്ച് നാടുവിട്ടു. മക്കളുടെ വിവാഹക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം.

തന്‍റെ ഭാര്യയെ പറഞ്ഞു മയക്കി തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് വധുവിന്റെ പിതാവ് പപ്പുവാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പപ്പുവിന്‍റെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിന്‍റെ അച്ഛൻ ഷക്കീലിനെതിരേയാണ് പപ്പു പരാതി നൽകിയിരിക്കുന്നത്.

മക്കളുടെ വിവാഹം ഉറപ്പിച്ചതിനു ശേഷം പപ്പുവിന്‍റെ വീട്ടിൽ ഇടക്കിടെ ഷക്കീൽ സന്ദർശനം നടത്താറുണ്ടായിരുന്നുവെന്നും ജൂൺ 8 മുതൽ ഇരുവരെയും കാണാനില്ലെന്നുമാണ് പരാതിയിലുള്ളത്. പപ്പുവിനും ഭാര്യയ്ക്കും 10 മക്കളും ഷക്കീലിന് 6 മക്കളുമാണുള്ളത്. പൊലീസ് അന്വേഷണം തുടരുകയാണ്.