15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

നദിയിലെ മണ്‍കൂനയ്ക്ക് അരികില്‍ പുതിയ സിഗ്നല്‍: അര്‍ജുന്റെ ട്രക്കിന് സമാനമായതെന്ന് നിഗമനം

Date:


ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുളള തിരച്ചിലില്‍ കാണാതായ ട്രക്കിന്റെ നിര്‍ണായക സിഗ്‌നല്‍ കിട്ടി. ഐബോഡ് ഡ്രോണ്‍ പരിശോധനയിലാണ് നദിയിലെ മണ്‍കൂനയ്ക്ക് അരികില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചത്. അര്‍ജുന്റെ ട്രക്ക് തന്നെയെന്നാണ് നിഗമനം. നേരത്തെ നദിയില്‍ നിന്നും മൂന്ന് സിഗ്‌നലുകള്‍ ലഭിച്ചിരുന്നു. ട്രക്കിന്റേയും മണ്ണിടിച്ചിലില്‍ ഒലിച്ച് പോയ ടവറിന്റെയും സിഗ്‌നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം. 60 മീറ്റര്‍ മാറി അഞ്ച് മീറ്റര്‍ താഴ്ചയിലാണ് ട്രക്കിന്റേതെന്ന് കരുതുന്ന സിഗ്‌നല്‍ ലഭിച്ചത്. ട്രക്കും ക്യാബിനും വേര്‍പെട്ടിട്ടില്ല.

എന്നാല്‍, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴും മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയിലേക്ക് ഇറങ്ങാന്‍ സാധിച്ചിട്ടില്ല. അടിയൊഴുക്ക് ശക്തമായതിനാലാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയിലേക്ക് ഇറങ്ങാന്‍ സാധിക്കാത്തത്. ഇപ്പോഴിറങ്ങുന്നത് ഡൈവര്‍മാരുടെ ജീവന് ആപത്തുണ്ടാക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തല്‍. ഐബോഡ് സംഘത്തിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലില്‍ നിര്‍ണായകമാണ്. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്‌കവേറ്ററുകള്‍ പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related