സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി: രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു, ഒരാളെ കാണാനില്ല


ഡൽഹി: സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

ഓൾഡ് രാജേന്ദ്രർ നഗറിലെ പരീക്ഷാകേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. അഗ്നിരക്ഷാസേനയും എൻഡിആർഎഫ് സംഘവും പരിശോധന നടത്തി വരികയാണ്.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതയാണ് ഡൽഹി മന്ത്രി അതിഷി മർലേന എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അതിഷി വ്യക്തമാക്കി.