ബേസ്മെന്റിലെ വെള്ളപ്പൊക്കത്തില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചസംഭവം: ഐഎഎസ് കോച്ചിംഗ് സെന്റര്‍ ഉടമ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഓള്‍ഡ് രാജേന്ദർ നഗറിലെ റാവൂസ് ഐഎഎസ് കോച്ചിംഗ് സെന്റർ ബേസ്മെന്റിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് മൂന്ന് വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തില്‍ ഐഎഎസ് കോച്ചിംഗ് സെന്റർ ഉടമ അറസ്റ്റില്‍. കോച്ചിംഗ് സെന്ററിലെ കോ-ഓർഡിനേറ്ററെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
read also: എംഡിഎംഎയുമായി സ്‌കൂബ ഡൈവര്‍ അറസ്റ്റില്‍
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് വെള്ളപ്പൊക്കത്തില്‍പ്പെട്ട് മുങ്ങി മരിച്ചത്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങിയതാണ് അപകടത്തിനിടയാക്കിയത്.
നഗരത്തിലെ വിവിധയിടങ്ങളില്‍ ഉപയോഗശൂന്യമായ ബേസ്മെന്റുകളുണ്ടെന്ന് ഡല്‍ഹി വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒമ്പത് ദിവസമായി കോച്ചിംഗ് സെന്ററിന്റെ പരിസരത്തെ ഓട വൃത്തിയാക്കണമെന്ന് മാനേജ്മെന്റിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാർത്ഥികള്‍ ആരോപിച്ചു.