20 വയസുകാരിയെ കുത്തിക്കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളി: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ


കാണാതായ യുവതിയെ കുത്തി കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈയിൽ ആണ് സംഭവം. ഉറാന്‍ സ്വദേശിയായ ദാവൂ​ദ് ഷെയ്ഖ് ആണ് കർണാടകയിൽ നിന്ന് പിടിയിലായത്. യശശ്രീ ഷിന്ദേ(20) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇരുവരും പരിചയക്കാരായിരുന്നുവെന്നും യുവതിയെ കാണാനെത്തിയപ്പോഴാണ് കൊല നടന്നതുമെന്നാണ് നി​ഗമനം.

2019-ൽ പ്രതിക്കെതിരെ യുവതിയുടെ കുടുംബം പോക്സോ കേസ് നൽകിയിരുന്നു. കർണാടക സ്വദേശിയായ മൊഹ്സിൻ എന്ന ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ യുവതിയെ ഫോണിൽ നിരവധി തവണ ബന്ധപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തൽ.

നവി മുംബൈയിലെ ഉറാന്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകളും ക്രൂരമായി കുത്തേറ്റ പാടുകളുമുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യശശ്രീ ഷിന്ദേ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. ഉറാന്‍ സ്വദേശിയായ യുവതി 25 കിലോമീറ്റര്‍ അകലെയുള്ള ബെലാപൂരിലാണ് ജോലി ചെയ്തിരുന്നത്.