21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

ഷിരൂരില്‍ കാലില്‍ വല കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി: അര്‍ജുന്റേത് ആയിരിക്കില്ല മൃതദേഹമെന്ന് ഈശ്വര്‍ മാല്‍പെ

Date:


ഷിരൂര്‍: ഷിരൂരില്‍ മൃതദേഹം കണ്ടെത്തി. ഷിരൂര്‍ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീര്‍ണ്ണിച്ച നിലയില്‍ ഗംഗാവലി പുഴയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുനന്ത്. ഷിരൂര്‍ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. മത്സ്യത്തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പ് ഒരു ഒഡീഷ സ്വദേശിയെ കാണാതായിരുന്നു. അവരുടേതാകാം മൃതദേഹം എന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പറഞ്ഞു. അര്‍ജുന്റെ മൃതദേഹം ആകാന്‍ സാധ്യതയില്ലെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു.

മത്സ്യത്തൊഴിലാളിയുടെ വലയിലാണ് മൃതദേഹം ലഭിച്ചത്. അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫ് സംഭവ സ്ഥലത്തേക്ക് പോകുമെന്ന് അറിയിച്ചു. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related