ലഖ്‌നൗ: ബലാത്സംഗത്തിനിരയായ പതിനാലുകാരി പ്രസവിച്ചു. തുടര്‍ന്ന് ദുരഭിമാന ബോധത്താല്‍ കുഞ്ഞിനെ കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ബഹെറിച്ചിലാണ് സംഭവം
വെള്ളിയാഴ്ചയാണ് പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കിയത്. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സഹാദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. 57 കാരനായ അയല്‍വാസിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും കുട്ടി ഗര്‍ഭം ധരിച്ച് ഏഴ് മാസം കഴിഞ്ഞ ശേഷമാണ് മാതാപിതാക്കള്‍ സംഭവം പൊലീസ് പറഞ്ഞു.
read also: സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളി: സബ് ട്രഷറി ജീവനക്കാരന് മർദനമേറ്റു
അയല്‍വാസിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.