ഉയര്‍ന്ന വിളവ് നല്‍കുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ 109 വിളകള്‍ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഡല്‍ഹിയിലെ പൂസ കോംപ്ലക്‌സില്‍ ഉയര്‍ന്ന വിളവ് നല്‍കുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ 109 ഇനം വിളകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു.
ഡല്‍ഹിയിലെ പൂസ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദി കാര്‍ഷിക ശാസ്ത്രജ്ഞരുമായും കര്‍ഷകരുമായും സംവദിച്ചു. പുതുതായി ചേര്‍ത്ത ഇനങ്ങളുടെ സാധ്യതകളെക്കുറിച്ചും സംസാരിച്ചു.
ഈ പുതിയ ഇനങ്ങള്‍ തങ്ങളുടെ ചെലവ് കുറയ്ക്കാനും പരിസ്ഥിതിയില്‍ നല്ല സ്വാധീനം ചെലുത്താനും സഹായിക്കുമെന്നതിനാല്‍ ഇത് വളരെ പ്രയോജനകരമാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
കാര്‍ഷിക അവബോധം സൃഷ്ടിക്കുന്നതില്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ (കെവികെ) പങ്കിനെയും കര്‍ഷകര്‍ പ്രശംസിച്ചു. ഇതിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കുന്ന പുതിയ ഇനങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് എല്ലാ മാസവും വിജ്ഞാന കേന്ദ്രങ്ങള്‍ കര്‍ഷകരെ മുന്‍കൂട്ടി അറിയിക്കണമെന്ന് പ്രധാനമന്ത്രി മോദി നിര്‍ദ്ദേശിച്ചു.