തിരുപ്പതി: എസ്എസ്എല്‍വി-ഡി3യുടെ വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇസ്രോ ശാസ്ത്രജ്ഞര്‍. ഐഎസ്ആര്‍ഒ വികസിപ്പിച്ച ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08 ആണ് എസ്എസ്എല്‍വി ഡി3 റോക്കറ്റിലൂടെ വിക്ഷേപിക്കുന്നത്. ഓഗസ്റ്റ് 16ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.
നേരത്തെയും സുപ്രധാനമായ റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് മുന്നോടിയായി തിരുപ്പതി ക്ഷേത്രത്തില്‍ ഇസ്രോ ഗവേഷകര്‍ എത്തിയിട്ടുണ്ട്.
മൈക്രോസാറ്റ്ലൈറ്റ് രൂപകല്പന ചെയ്യുകയും അത് വികസിപ്പിക്കുകയുമാണ് EOS-08 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദൗത്യത്തിന് വേണ്ടിയാണ് ഈ സ്പേസ്ക്രാഫ്റ്റ് ഇസ്രോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെറുഉപഗ്രഹമായ ഇഒഎസ്-08ന് 175.5 കിലോഗ്രാം മാത്രമാണ് ഭാരം. ഇതില്‍ മൂന്ന് പേലോഡുകളാണ് ഉണ്ടാകുക.