പ്രശസ്ത ഗായിക പി സുശീല ആശുപത്രിയിൽ


ചെന്നൈ: ഗായിക പി സുശീല ആശുപത്രിയിൽ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് ഗായികയെ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്നാണ് ഗായിക ചികിത്സ തേടിയത്. സ്വരമാധുര്യത്തിനുടമയായ പി സുശീല മലയാളത്തിൽ നിരവധി പാട്ടുകൾ ആലപിച്ചിട്ടുണ്ട്.

ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.