കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകക്കേസിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കേസ് കൈകാര്യം ചെയ്യുന്നതിൽ പശ്ചിമ ബംഗാൾ സർക്കാരിന് അപര്യാപ്തമായ സമീപനമാണെന്ന് കോടതി വിമർശിച്ചു.
‘ആൾക്കൂട്ടം ആർജി കാർ ആശുപത്രി നശിപ്പിക്കാൻ പശ്ചിമ ബംഗാൾ അനുവദിച്ചുവെന്നതിൽ അവിശ്വാസം. കുറ്റകൃത്യം നടന്ന സ്ഥലത്ത് രാപ്പകലില്ലാതെ സംരക്ഷണം ഉറപ്പാക്കുക എന്നത് പോലീസിൻ്റെ കടമയായിരുന്നു. പുലർച്ചെ തന്നെ കുറ്റകൃത്യം കണ്ടെത്തി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അത് ആത്മഹത്യയായി കാണിക്കാൻ ശ്രമിച്ചു. തുടങ്ങിയ വാദങ്ങൾ കോടതി ചൂണ്ടികാണിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ആശുപത്രി അധികൃതരുടെയും സംസ്ഥാന സർക്കാരിൻ്റെയും നടപടികളിൽ ഗുരുതരമായ ആശങ്കകളാണ് സുപ്രീം കോടതിയുടെ പരാമർശം ഉയർത്തിയിരിക്കുന്നത്.
read also: ഒരു ഹാര്‍ഡ് ഡിസ്‌കില്‍ 13000 നഗ്‌നവീഡിയോകള്‍, സ്വന്തം വീട്ടിലും ഒളിക്യാമറ: ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍
കൊൽക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറിയ കൊൽക്കത്ത ബലാത്സംഗ കൊലപാതകക്കേസിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 20 ന് കേസ് പരിഗണിക്കും.
ആഗസ്റ്റ് 9 ന് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ച് 31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസിൽ അറ്റാച്ച് ചെയ്തിരുന്ന സിവിൽ വോളണ്ടിയർ സഞ്ജയ് റോയിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനപ്രകാരം – ഇരയുടെ ശരീരത്തിലെ മുറിവുകളുടെ പാടുകൾ ഒന്നിലധികം ആളുകളുടെ പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്നതായി ഡോക്ടർമാർ പറഞ്ഞു.