വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രതികാരം, യുവാവിന്റെ സ്വകാര്യ ഭാഗത്ത് കാമുകി കത്തി കൊണ്ട് വെട്ടി


മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിന്റെ സ്വകാര്യ ഭാഗത്ത് കാമുകി കറിക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബിവണ്ടിയില്‍ ആഗസ്റ്റ് 16ന് ആണ് സംഭവം നടന്നത്.
26 വയസുള്ള യുവതിയാണ് കാമുകന്റെ സ്വകാര്യ ഭാഗത്ത് കറിക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.

യുവതിയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. തന്നെ വിവാഹം കഴിക്കണം എന്ന ആവശ്യം കാമുകനായ യുവാവ് നിരസിച്ചതോടെയാണ് യുവതി അടുക്കളയിലിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യ ഭാഗത്ത് വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് പി.ടി.എ റിപ്പോര്‍ട്ട് ചെയ്യുന്നു. വെട്ടു കൊണ്ട യുവാവ് യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പരാതിയെത്തുടര്‍ന്ന് ബി.എന്‍.എസ് 118(1) പ്രകാരം യുവതിയ്‌ക്കെതിരെ കേസ് രജിറ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.