21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

പുതിയ അഞ്ച് ജില്ലകള്‍ പ്രഖ്യാപിച്ചു; ലഡാക്കില്‍ സുപ്രധാന നീക്കവുമായി കേന്ദ്രം

Date:


ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ ജില്ലകളുടെ പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് നടത്തിയത്. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി.

സന്‍സ്‌കാര്‍, ദ്രാസ്, ഷാം, നുബ്ര, ചംഗ്താംഗ് എന്നിവയാണ് പുതിയ അഞ്ച് ജില്ലകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നമാണ് വികസിത ലഡാക്ക് എന്നും ഇതിന്റെ ഭാഗമായാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.

READ ALSO: 17 വര്‍ഷത്തിനിടെ പാകിസ്ഥാന്‍ വിട്ടത് ഒരു കോടി ജനങ്ങള്‍

പുതിയ ജില്ലകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ലഡാക്കിലെ ജനങ്ങളുടെ വീട്ടുവാതില്‍ക്കല്‍ ആനുകൂല്യങ്ങള്‍ എത്തുമെന്നും ലഡാക്കിന്റെ ഓരോ കോണിലും ഭരണം ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

നേരത്തെ ലഡാക്കില്‍ രണ്ട് ജില്ലകള്‍ മാത്രമാണുണ്ടായിരുന്നത്. ലേ, കാര്‍ഗില്‍ എന്നിവയായിരുന്നു രണ്ട് ജില്ലകള്‍. ഇരുജില്ലകള്‍ക്കും സ്വയംഭരണാധികാരമുള്ള കൗണ്‍സിലുകളുണ്ട്. ജമ്മുകശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നീക്കമുണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related