21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

തട്ടിക്കൊണ്ടുവന്ന രണ്ടര വയസുകാരിയുമായി ട്രെയിനിൽ ജനറൽ കംപാർട്ടുമെന്റിൽ യാത്ര, എറണാകുളം സ്വദേശി അറസ്റ്റിൽ

Date:


കാസർകോട്: രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അറസ്റ്റിൽ. എറണാകുളം പറവൂർ സ്വദേശി അനീഷ്കുമാറിനെ (49)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽനിന്നാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നത്. ശനിയാഴ്ച രാത്രി 7.30ന് നാഗർകോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് കാസർകോട് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. പെൺകുഞ്ഞുമായി ജനറൽ കംപാർട്മെന്റിലായിരുന്നു ഇയാളുടെ യാത്ര.

പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തിൽ കുട്ടിയെ കണ്ടെന്ന വിവരം മറ്റു യാത്രക്കാരാണ് അധികൃതരെ അറിയിച്ചത്. മുംബൈയി‍ൽനിന്നു മടങ്ങുകയായിരുന്ന അനീഷ്കുമാർ, മംഗളൂരു റെയിൽവേ സ്റ്റേഷനിൽവച്ച് കുട്ടി തന്റെ കയ്യിൽ പിടിച്ചെന്നും തനിക്കു പെൺകുട്ടി ഇല്ലാത്തതിനാൽ ഒപ്പംകൂട്ടിയെന്നുമാണ് റെയിൽവേ പൊലീസിനോടു പറഞ്ഞത്. തുടർന്ന് മംഗളൂരു റെയിൽവേ അധികൃതരെ വിവരമറിയിച്ചു. ഇതിനിടെ, മംഗളൂരു കങ്കനാടിയിൽ താമസിക്കുന്ന ന്യൂഡൽഹി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചിരുന്നു.

കുഞ്ഞിന്റെ ചിത്രം മാതാപിതാക്കൾ തിരിച്ചറിഞ്ഞു. കങ്കനാടി പൊലീസും മാതാപിതാക്കളും ചൈൽഡ്‌ലൈൻ അധികൃതരും രാത്രി വൈകി കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം മാതാപിതാക്കൾക്കു കൈമാറി.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

രാജ്യത്തെ നാണംകെടുത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ആസൂത്രണം ചെയ്തത്; എ.ഐ. സമ്മിറ്റിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബി.ജെ.പി

ന്യൂദല്‍ഹി: എ. ഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ യൂത്ത് കോണ്‍ഗ്രസ്...