21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എഎപി എംഎല്‍എയെ ഇ.ഡി അറസ്റ്റ് ചെയ്തു

Date:



ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. അമാനത്തുള്ള ഖാനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍കൂടിയായ അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. വഖഫ് ബോര്‍ഡിലെ നിയമനത്തിലും സ്വത്തുക്കള്‍ പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലുമാണ് അറസ്റ്റ്.

പരിശോധനയെന്ന വ്യാജേന തന്നെ അറസ്റ്റുചെയ്യാനാണ് ഇ.ഡി. വന്നതെന്ന് അമാനത്തുള്ള ഖാന്‍ ആരോപിച്ചിരുന്നു. നാലുദിവസം മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞ കാന്‍സര്‍ ബാധിതയായ ഭാര്യാമാതാവിനെ പോലും പരിഗണിക്കാതെയാണ് പരിശോധന. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ ഉപദ്രവിക്കുന്നു, വ്യാജകേസുകള്‍ ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പത്തോളം തവണ നോട്ടീസ് അയച്ചിരുന്നതായും അമാനത്തുള്ള ഹാജരായില്ലെന്നും ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ടുചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related