ലക്നൗ: ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഓക്സിജന്‍ മാക്സ് വലിച്ചൂരി ആംബുലന്‍സില്‍ നിന്നും പുറത്തേക്ക് എറിഞ്ഞ ശേഷം ഭാര്യയെ ആംബുലന്‍സിനുള്ളിലിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും യുവതിയുടെ ആഭരണവും 10,000 രൂപയും കവരുകയും ചെയ്തു.
വീഴ്ചയുടെ ആഘാതത്തില്‍ രോഗി മരിക്കുകയും ചെയ്തു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറും കൂട്ടാളിയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗാസിപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും യുവതി വാടകയ്ക്ക് എടുത്ത ആംബുലന്‍സിന്റെ ഡ്രൈവറും കൂട്ടാളിയുമാണ് പ്രതികള്‍.
പ്രദേശത്തെ ആശുപത്രിയില്‍ ഭര്‍ത്താവിനെ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ യുവതിക്കൊപ്പം സഹോദരനും ആംബുലന്‍സില്‍ ഉണ്ടായിരുന്നെങ്കിലും ഇയാളെ ഡ്രൈവറുടെ ക്യാബിനില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു ആഗസ്റ്റ് 28 നായിരുന്നു ഇന്ദിരാനഗറിലെ അരാവലി മാര്‍ഗ് ആശുപത്രിയില്‍ സി ബ്ളോക്കില്‍ കിടത്തിയിരിക്കുകയായിരുന്നു. എന്നാല്‍ ചികിത്സാചെലവ് താങ്ങാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഡോക്ടറോട് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ യുവതി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടറാണ് ആംബുലന്‍സ് ഡ്രൈവറുടെ നമ്പര്‍ നല്‍കിയതെന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ആഗസ്റ്റ് 29 ന് ഇവര്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി. പോകുന്ന വഴിയില്‍ ഡ്രൈവര്‍ യുവതിയോട് മുന്‍സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതായും പോലീസ് വാഹനത്തില്‍ സ്ത്രീകളെ കണ്ടാല്‍ രാത്രിയില്‍ തടയില്ലെന്നും പറഞ്ഞു. താന്‍ മുന്‍സീറ്റില്‍ കയറാന്‍ നിര്‍ബ്ബന്ധിതയായെന്നും യാത്രയ്ക്കിടയില്‍ ഡ്രൈവറും സഹായിയും ചേര്‍ന്ന് പലരീതിയില്‍ ശാരീരികപീഡനം നടത്താന്‍ തുടങ്ങി. താന്‍ പ്രതിഷേധിച്ചെങ്കിലും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും യുവതി പറഞ്ഞു. പിന്നില്‍ കിടക്കുന്ന ഭര്‍ത്താവും സഹോദരനും ഇത് മനസ്സിലാക്കി ഒച്ച വെയ്ക്കാന്‍ തുടങ്ങി.
എന്നാല്‍ ഇരുവരും ചേര്‍ന്ന് പീഡനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഉടന്‍ താന്‍ പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ അവര്‍ ആംബുലന്‍സ് ചവാനി പോലീസ് സ്റ്റേഷന് സമീപത്തെ പ്രധാനറോഡില്‍ നിര്‍ത്തുകയും ഭര്‍ത്താവിന്റെ ഓക്സിജന്‍ മാസ്‌ക്ക് എടുത്തുമാറ്റി അദ്ദേഹത്തെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സഹോദരനെ മുന്നിലെ ക്യാബിനില്‍ പൂട്ടിയിട്ട ശേഷം ലൈംഗികമായി തന്നെ പീഡിപ്പിക്കുകയും ചെയ്തു. 10,000 രൂപ പഴ്സില്‍ നിന്നും കൊള്ളയടിക്കുകയും തന്റെ മംഗല്യസൂത്രവും ആധാര്‍ കാര്‍ഡും ആശുപത്രിരേഖകളും അടക്കമുള്ള ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു.
തുടര്‍ന്ന് സഹോദരന്‍ 112 ലേക്കും 108 ലേക്കും വിളിച്ചു. തുടര്‍ന്ന് പോലീസ് എത്തി ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ബസ്തി ജില്ലാ ആശുപത്രിയില്‍ ഭര്‍ത്താവിനെ പ്രവേശിപ്പിക്കുകയും ഗുരുതരാവസ്ഥയില്‍ ആണെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ അവിടെ എത്തും ഭര്‍ത്താവ് മരിച്ചെന്ന് യുവതി പറഞ്ഞു.