ന്യൂഡല്‍ഹി: റെയില്‍വേയിലെ ഉദ്യോഗം രാജി വച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും. ജോലി രാജി വച്ചത് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ്.
Read Also: ഓണ സമ്മാനമായി രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍: പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്
വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തി. പാര്‍ട്ടി പ്രവേശനം വൈകുന്നേരം മൂന്നിനാണ്. വിനേഷും ബജ്രംഗ് പുനിയയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നത് എ ഐ സി സി ആസ്ഥാനത്തെത്തിയാണ്.
ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഇരുവരുടെയും പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാക്ഷി മാലിക്കിന്റെ പ്രതികരണം ഇരുവരും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നായിരുന്നു. തനിക്കും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുമായി സെപ്റ്റംബര്‍ 4 ന് ന്യൂഡല്‍ഹിയില്‍ വച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടായിരുന്നു.